കണ്ണൂർ: ADM നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയെക്കെതിരെ ഉടൻ നടപടി വേണ്ടെന്ന് CPIM ജില്ലാ സെക്രട്ടറിയേറ്റ്.നാളെ മുതൽ പാർട്ടി ഏരിയ സമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ അക്കാര്യങ്ങളാണ് ചർച്ചയായത്.
പൂർണ സെക്രട്ടേറിയറ്റ് യോഗമല്ല ഇന്ന് ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവർക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.സമ്മേളന കാലളവിൽ അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവികാരം.
ഇന്നലെ ദിവ്യ പൊലീസിൽ കീഴടങ്ങാനെത്തിയപ്പോഴും പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. പിന്നീട് പൊലീസ് ദിവ്യയുമായി മജിസ്ട്രേറ്റിന്റെ വസതയിൽ എത്തിയപ്പോഴും പിന്തുണയുമായി ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ എത്തിയിരുന്നു.അതേസമയം,ദിവ്യയുടെ ജാമ്യ ഹർജിയെ നവീൻ ബാബുവിന്റെ കുടുംബം എതിർക്കും. കുടുംബം ഹർജിയിൽ എതിർകക്ഷി ചേരും. ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യമാകും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുന്നോട്ടുവെക്കുക.