ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ അതിര്‍ത്ഥി ചെക്ക് പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന. ഓപ്പറേഷന് ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്.
അതിര്‍ത്തി ചെക്ക് പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്പോസ്റ്റുകളിലുമാണ് പരിശോധന. വാളയാര്‍, ഇടുക്കിയിലെ കുമളി, കമ്പംമേട്ട്, ബോഡിമേട്ട്. ചിന്നാര്‍ എന്ന് ചെക്ക് പോസ്റ്റുകളിലും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്.
ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ കൈക്കൂലി വാങ്ങി വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പാറശ്ശാല ചെക്ക് പോസ്റ്റില്‍ നിന്ന് വിജിലന്‍സ് 11,900 രൂപയാണ് പിടിച്ചെടുത്തു. സമീപത്തെ ടയര്‍ കടയില്‍ ടയറിനിടയില്‍ ഒളിപ്പിച്ചിരുന്ന രൂപയാണ് പിടിച്ചെടുത്തത്. വേലന്താവളത്ത് 4000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
തൊട്ടടുത്ത കടയിലുള്ള ആളാണ് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതെന്ന് വിജിലന്‍സ് കണ്ടത്തി. ഈ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു പണം സൂക്ഷിച്ചത്.