അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം. പിതാവിന്റെ ആഗ്രഹ പ്രകാരമാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.
മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ രേഖാമൂലം കത്ത് നല്കി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദഗ്യോഗിക ബഹുമതി നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മന്ത്രിസഭാ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതുകൊണ്ടാണ് മരണത്തിലും ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്ന് അദ്ദേഹം തീരുമാനമെടുത്തതെന്നും ചാണ്ടി ഉമ്മനും വ്യക്തമാക്കി.