ഷാര്‍ജ: ഇന്ത്യന്‍ പ്രാവാസി ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെല്‍ (IPACC) PBDA യുടെയും ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയുടെയും സഹകരണത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പും പുതുപ്പള്ളി വിജയാഘോഷവും സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങ് ഡോ. സൗമ്യ സരിന് ഉദ്ഘാടനം നിര്‍വഹിച്ചു. ജിന്‍സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹിക പ്രവര്ത്തകന് കിരണ്‍ രവീന്ദ്രന് മുഖ്യാഥിതി ആയിരുന്നു.
അബ്ദുള്‍ സലിം, നിസാര്‍ ഹാഷിം, റോബിന്, അഹമ്മദ്, ഷഫീക്, അനസ്, നിസാര്‍ തിരൂര്‍, സുധി, ലബീബ്, ജംഷാദ് എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയുമായി സഹകരിച്ച ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിക്കും PBDA ക്കും, പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഉസ്മാന് ചൂരക്കോട് നന്ദി പറഞ്ഞു.