രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും പോലീസ് സേനയ്ക്ക് ഒരേ യുണിഫോം സംവിധാനം ഏർപ്പെടുത്തിയാൽ നന്നാവുമെന്ന ആശയവുമായി പ്രധാനമന്ത്രി. ‘ ഒരു രാജ്യം, ഒരു യുണിഫോം ‘ എന്ന പേരിലാണ് ആശയം മുന്നോട്ട് വച്ചത്. എന്നാൽ ഇത് നിർദേശം മാത്രമാണെന്നും സംസ്ഥാനങ്ങളെ നിർബന്ധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ഷിബിരനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാം പോലീസുകാരുടെയും ഐഡന്റിറ്റി ഒരുപോലെയായിരിക്കുന്നത് നല്ലതാണെന്നാണ് മോദി പറഞ്ഞു. അതേസമയം കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നേരിടാൻ എല്ലാ സംസ്ഥാനങ്ങളും പരസ്പര സഹകരണം ഉണ്ടാവണം. ഇത് എല്ലാം സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം ക്രമസമാധാന സുരക്ഷാ വെല്ലുവിളികളെയും നേരിടാൻ രാജ്യത്തെ മുഴുവൻ ഏജൻസികളും തമ്മിൽ യോജിപ്പുണ്ടാവണം. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് അവയിൽ ഭേദഗതി വരുത്താനും പ്രധാനമന്ത്രി സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.