മുസ്ലീം ലീഗിനെ പ്രശംസിച്ച് വീണ്ടും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗ് എന്നാണ് എ കെ ബാലന് പറഞ്ഞത്. രാജ്യത്തെ സംബന്ധിച്ച പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം ലീഗിന് അന്തസുള്ള നിലപാട് ആണ് ഉള്ളതെന്നും എ കെ ബാലന് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ അന്തസുള്ള സമീപനമാണ് ലീഗ് സ്വീകരിക്കാറുള്ളത്. രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ക്ക് ലീഗുമായി അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷെ ജനങ്ങളെയും രാജ്യത്തെുയം ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടതുപക്ഷവും സിപിഎമ്മും സ്വീകരിക്കുന്ന സമീപനത്തോട് അനുകൂലമായ പ്രതികരണമാണ് ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളതെന്ന് എ കെ ബാലന് പറഞ്ഞു.
പലസ്തീനുമായി ബന്ധപ്പെട്ട പ ാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസറ്ററുടെ പരാമര്‍ശത്തെ തെറ്റായ രൂപത്തില്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചപ്പോള്‍ അതിനെതിരെ ശകത്മായ നിലപാട് സ്വീകരിച്ച പാര്‍ട്ടി ലീഗ് ആണ്. ഗോവിന്ദന് മാസറ്റര്‍ പറഞ്ഞ കാര്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് പൊതുസമൂഹത്തോട് പറഞ്ഞ ലീഗിന്റെ സമീപനം ശ്ലാഖനീയമാണ് എന്നും എകെ ബാലന് കൂട്ടിച്ചേര്‍ത്തു.
പലസ്തീന് വിഷയത്തില്‍ നടത്തുന്ന റാലിയിലേക്ക് ക്ഷണിച്ചാല്‍ വരാന്‍ സന്നദ്ധമാണെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പലസ്തീന് വലിഷയത്തിലെ കോണ്‍ഗ്രസിന്റെ സമീപനത്തോട് യോജിക്കാന്‍ കഴിയാത്ത സാഹചര്യം ലീഗിന് വന്നു ചേര്‍ന്നുവെന്നത് രാഷ്ട്രീയ പ്രധാന്യമുള്ള വിഷയമാണ്. എട്ട് ബില്ലുകള്‍ ഒരു കാരണവുമില്ലാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ഗവര്‍ണര്‍ക്കൊപ്പമാണ്. എന്നാല്‍ ലീഗിന് വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നും എ കെ ബാലന് പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തിലും കോണ്‍ഗ്രസിന്റെ നിലപാടിനോട് ലീഗിന് യോജിപ്പില്ല. അന്നും സെമിനാറിന് ഞങ്ങള്‍ ലീഗിനെ ക്ഷണിച്ചതാണ്. യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയില്‍ മുന്നണി തീരുമാനിച്ച കാര്യത്തിനെതിരായി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാരണത്താലാണ് ലീഗ് അന്ന് സെമിനാറില്‍ പങ്കെടുക്കാതിരുന്നത്. ഇന്ന് ആ സമീപനത്തില്‍ നിന്ന് മാറി ശക്തമായ തീരുമാനം അവര്‍ എടുത്തുകഴിഞ്ഞു. ഇത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും എ കെ ബാലന് പറഞ്ഞു.