52ാം ദേശീയ ദിനം വിപുലമമായി ആഘോഷിക്കാനൊരുങ്ങി ഒമാൻ. കോവിഡിന് ശേഷമുള്ള ആഘോഷമായതിനാൽ തന്നെ പരിപാടികൾ ഗംഭീരമായി നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി റോഡുകളിൽ ഒമാന്റെ ത്രിവർണ പതാകകൾ സ്ഥാപിക്കുകയും മറ്റ് അലങ്കാരവും തുടങ്ങിയിട്ടുണ്ട്. നവംബർ 18നാണ് ദേശീയ ദിനാഘോഷം.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. ആഘോഷത്തിന്റെ ഭാഗാമയി നാടും നഗരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിക്കും. കൂടാതെ വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടക്കും. ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖാണ് പരേഡിൽ സല്യൂട്ട് സ്വീകരിക്കുക. ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കിയ ലോഗോയിലുള്ളത്.