കർണാടക: 2023ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഈ രീതി സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന് കർണാടക വഴിയൊരുക്കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പുരോഗമനപരമായ നീക്കമാണിതെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള രോഗികൾക്ക് ദയാവധത്തിനായി കോടതിയിൽ അനുമതി തേടാം.
ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണമെന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം.