മസ്കറ്റിലെ ജലവിഭവ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഒമാൻ ഈത്തപ്പഴ ഉത്സവം തിങ്കളാഴ്ച്ച മുതൽ നടക്കും. നവംബർ ഏഴ് വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലായിരിക്കും മേള നടക്കുക. ഈത്തപ്പഴ ഉൽപ്പെന്നങ്ങൾ, ഈത്തപ്പഴവും അവയുടെ വകഭേദങ്ങൾ, ഉൽപ്പാദനത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന നിക്ഷേപകരുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പങ്കാളിത്തമുൾപ്പെടെ 90 ബിസിനസുകൾ മേളയിലുണ്ടാവും.
അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ നിർദേശത്തെ തുടർന്നാണ് പദ്ധതി സ്ഥാപിച്ചിരുന്നത്. ഇപ്പോൾ രാജ്യത്തെ ഈത്തപ്പഴ ഉൽപ്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ട്. 2020 ൽ 3,66,383 ടണ്ണായിരുന്നു ഉൽപ്പാദനം. 2021 ൽ 3,74,341 ടണ്ണായി ഉയർന്നു. അതേസമയം ദേശീയ സ്ഥിതി വിവര കണക്ക് പ്രകാരം 2021 ൽ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉൽപ്പാദിപ്പിച്ചത് ദാഖിലിയ ഗവർണറേറ്റാണ്.കൂടാതെ പദ്ധതിയ്ക്ക് പൂർണ പിന്തുണ നൽകുന്നതിനായി ഒമാനിലെ കർഷകരോട് ഈന്തപ്പന വളർത്താൻ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.