ഖത്തറിൽ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക സർവിസുകളൊരുക്കുമെന്ന് ഒമാൻ എയർ. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിനങ്ങളിലാണ് പ്രത്യേക ഷട്ടിൽ ഫ്ളൈറ്റുകൾ ഒമാൻ എയർ സർവീസ് നടത്തുുക. നവംബർ 21 മുതൽ ഡിസംബർ 3 വരെ മസ്കറ്റിനും ദോഹയ്ക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
റിട്ടേൺ മാച്ച് ഡേ ഷട്ടിൽ ഫ്ളൈറ്റുകൾ omanair.comഎന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാവുന്നതാണ്. ഇക്കണോമി ക്ലാസിന് 49 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 155 റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഈ നിരക്കുകളിൽ ഉൾപ്പെടും.
മത്സരം തുടങ്ങുന്നതിന് 4 മണിക്കൂർ മുമ്പ് ദോഹയിൽ എത്തിച്ചേരുന്ന രീതിയിലായിരിക്കും സർവിസ്. എല്ലാ മാച്ച് ഡേ ഷട്ടിൽ ഫ്ളൈറ്റുകളിലെ യാത്രയ്ക്കും ഹയ്യ കാർഡ് നിർബന്ധമാണ്. ഈ കാർഡ് ഖത്തറിലേക്കുള്ള പ്രവേശനത്തിന് ആവശ്യമാണ്.