തിരുവല്ലയില്‍ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരിയെ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരു്നു. പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിന്തുടര്ന്ന് പിടികൂടി. തൃശൂര്‍ സ്വദേശി അജിലും അതുലുമാണ് പൊലീസ് പിടിയാലയത്. ഒരാളെ ബസില്‍ പിന്തുടര്ന്നും മറ്റൊരാളെ അന്തിക്കാട് നിന്നുമാണ് പൊലീസ് പിന്തുടര്ന്ന് പിടികൂടിയത്.
പരീക്ഷയ്ക്കായി വീട്ടില്‍ നിന്ന് പോയ കുട്ടി തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ട്യൂഷന് സെന്ററിലും അടുത്ത ബന്ധുക്കളുടെ വീടുകളിലും ഒക്കെ അന്വേഷിച്ചു. കുട്ടി എവിടെയുമില്ലെന്ന് ബോധ്യമായതോടെപൊലീസില് പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി രണ്ട് യുവാക്കളുമായി സംസാരിച്ചു നില്‍ക്കുന്നതിന്റെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്.