ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിനും ക്യാപ്റ്റൻ മെസ്സിക്കും അഭിനന്ദനങ്ങളുമായി ബ്രസീൽ സൂപ്പർതാരം നെയ്മർ. ‘അഭിനന്ദനങ്ങൾ സഹോദരാ’ എന്ന കുറിപ്പോടെ ലോകകപ്പിൽ മുത്തമിടുന്ന മെസ്സിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നെയ്മറിന്റെ ആശംസ.
ഈ ലോകകപ്പിലെ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും ലയണൽ മെസ്സിയാണ്. ഗോൾഡൻ ബോളും ലോകകപ്പുമായുമാണ് മെസ്സിയുടെ മടക്കം. ലോകകിരീടം നിലനിര്‍ത്താനുള്ള ഫ്രെഞ്ച് സ്വപ്നങ്ങളെ തട്ടിത്തെറിപ്പിച്ചാണ് എമിലിയാനോ ‘ഗോള്‍ഡന്‍ ഗ്ലൗ’ പുരസ്കാരത്തിനര്‍ഹനായത്. കിലിയന്‍ എംബാപ്പെ ഹാട്രിക് നേടി തിളങ്ങിയെങ്കിലും എമിലിയാനോ മാര്‍ട്ടിനെസ് വില്ലനാവുകയായിരുന്നു
ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് രണ്ടു ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു. പിന്നീട് ആധിക സമയത്ത് ഒരോ ഗോൾ നേടിയതോടെ സമനിലയാവുകയും പെനാൽറ്റിയിലേക്ക് കടക്കുകയുമായിരുന്നു. ഷൂട്ടൗട്ടിൽ 4-2ന് ഫ്രാൻസിനെ തകർത്തതോടെ മിശിഹായുടെ സ്വപ്നവും പൂവണിഞ്ഞു.