ഓണ സമ്മാനമായി കേരളത്തിനനുവദിച്ച വന്ദേഭാരത് എപ്പോള്‍ കിട്ടുമെന്നതില്‍ ആശങ്ക. കേരളത്തിലേക്കുള്ള വന്ദേഭാരത് കാസര്‍ഗോഡ് മംഗലാപുരം റൂട്ടിലായിരിക്കും ഓടുകയെന്നും തിരുവനന്തപുരം വരെ ഉണ്ടാകില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെ വന്ദേഭാരത് ഗോവയിലേക്കെന്ന വിവരങ്ങളും ലഭിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 8.45 ഓടെ പുറപ്പെട്ടിട്ടും മംഗലാപുരത്ത് എത്തിയില്ല. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നത കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശം വരാത്തതിനാലാണ് ട്രെയിന്‍ നീങ്ങാത്തതെന്നാണ് സൂചന.
അതേസമയം ട്രെയിന്‍ ഗോവയിലേക്ക് കൊണ്ടു പോകാന്‍ നീക്കം നടക്കുന്നതായി വിവരമുണ്ട്. അതിനാല്‍ ഡിസൈനില്‍ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് തന്നെയായിരിക്കുമോ കേരളത്തിന് ലഭിക്കുകയെന്നതില്‍ വ്യക്തതയില്ല.