യു എ ഇയിലെ സർക്കാർ സ്കൂളുകളിൽ രക്ഷിതാക്കളുടെ നിർദേശം കണക്കിലെടുത്ത് കുട്ടികളുടെ യൂണിഫോമിൽ മാറ്റം വരുത്തി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം മതിയെന്ന നിർദേശമാണ് പ്രാബല്യത്തിൽ വരുന്നത്.
കിന്റർ ഗാർഡൻ കൂട്ടികൾക്കാണ് യൂണിഫോം മാറ്റം. പെൺകുട്ടികളുടെ യൂണിഫോം പാവാടയും ഷർട്ടും ആൺകുട്ടികളുടേത് പാന്റ്സും ഷർട്ടുമായിരുന്നു. ഇനി മുതൽ ടി ഷർട്സും ഷോർട്സുമായിരിക്കും ഇവർ ധരിക്കുക. എമിറേറ്റ്സ് എസ്റ്റാബ്ലിഷ് ആണ് പുതിയ യൂണിഫോമുകൾ പുറത്തിറക്കിയത്. കുട്ടികൾക്ക് അനുയോജ്യമായ രീതിയിലുള്ളതായിരിക്കും പുതിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഓഗസ്റ്റ് 15 മുതൽ യുഎഇ യിലെ 38 ലുലു ഹൈപ്പർ മാർക്കറ്റുകളിൽ യുണിഫോമുകൾ വിൽപ്പനയ്ക്കെത്തും. ലോഗോയുള്ള വെള്ള ടി ഷർട്ടും നീല ഷോർട്സുമായിരിക്കും പുതിയ യൂണിഫോം. ടൈ ഒഴിവാക്കിയിട്ടുണ്ട്.