കാൽനട യാത്രികർക്കായുള്ള ക്രോസിംഗുകളിൽ നിർത്താതെ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും ഏപ്രിൽ 3 തിങ്കളാഴ്ച മുതൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പുതിയ റഡാറുകൾ പ്രവർത്തന സജ്ജമാകുമെന്ന് ഉമ്മുൽ ഖുവൈൻ പോലീസ്.
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം മുൻകൈയെടുത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാൽനട ക്രോസിംഗുകളിൽ
വാഹനങ്ങൾ വേഗത കുറയ്ക്കാതെ ചീറിപ്പായുന്നത് അപടകങ്ങൾക്ക് കാരണമാകുമെന്നും അത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിനാണ്
ഡാറുകൾ പ്രവർത്തനക്ഷമമാക്കിയതെന്ന് പോലീസ് പറയുന്നു.
സീബ്രാ ക്രോസിംഗുകളിലൂടെ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് വഴിയൊരുക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.ട്രാഫിക് നിയമം അനുസരിച്ച്, കാൽനടയാത്രക്കാർക്ക് വഴി ഒരുക്കാതെ വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും നൽകും. കാൽനട ക്രോസിംഗുകളിൽ നിർത്താതെ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി അബുദാബിയിലെ റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.