പുതിയ പാര്‍ലമെന്റ് കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് ഹര്‍ജി സര്‍പ്പിച്ചത്. ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി അടിയന്തരമായ പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വാദം കേട്ടത്.
ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, പി.എസ് നരസിംഹ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്സഭ സെക്രട്ടറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന് ഹര്‍ജി ഫയല്‍ ചെയ്തത്.
പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതിന് പിന്നാലെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.
അതേസമയം ബിഎസ്പിയും ജെ.ഡി.എസും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.