ഇന്ത്യയില്‍ ആധാര്‍ നമ്പര്‍ വഴി പുതിയ ഐഡന്റിന്റി വേരിഫിക്കേഷന് ഫീച്ചര്‍ അവതരിപ്പിച്ച് ലിങ്ക്ഡ് ഇന്‍. ഇതുവഴി ഉപയോക്താക്കള്‍ക്ക് പ്രൊഫൈലില്‍ വേരിഫിക്കേഷന് മാര്‍ക്ക് ലഭിക്കും. നിലവില്‍ സൗജന്യമായാണ് ഈ സേവനം ലഭിക്കുക. ജോലി തിരയുന്നതിനും ഉപയോക്താവിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് ലിങ്ക്ഡ് വ്യക്തമാക്കുന്നത്.
ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കായുള്ള ഡിജിറ്റല്‍ വാലറ്റായ ഡിജി ലോക്കര്‍ ഉപയോഗിക്കുന്ന ഹൈപ്പര്‍ വേര്‍ജ് സേവനം വഴിയാണ് ഇത് നടപ്പാവുക.
ആധാര്‍ നമ്പര്‍, രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ എന്നിവ വഴിയാണ് വേരിഫിേക്കഷന് സാധ്യമാവുക. വേരിഫിക്കേഷന് പൂര്‍ത്തിയായാല്‍ ഇത് പ്രൊഫൈലില്‍ കാണാനും സാധിക്കും.
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ജോലിചെയ്യുന്ന ഇമെയില്‍ വഴിയോ ജോലി സ്ഥലത്തെ രേഖകള്‍ പ്രകാരമോ വേരിഫിക്കേഷന് സാധ്യമാക്കാനാവും.
2018ലെ സുപ്രീം കോടതി വിധി അനുസരിച്ച്, ഇ-കെവൈസിക്ക് ആധാര്‍ നമ്പറുകള്‍ ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ ബയോമെട്രിക്, ഡെമോഗ്രാഫിക് വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വാണിജ്യപരമായി ചൂഷണം ചെയ്തേക്കും എന്ന ആശങ്ക ഉണ്ട്. ഈ ആശങ്ക ലിങ്ക്ഡ് ഇന്‍ പോലുള്ള കമ്പനികള്‍ ആധാര്‍ ലിങ്ക് ചെയ്യുമ്പോള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.