ഇസ്രയേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഒമ്പത് തവണ ഇസ്രായേൽ പ്രധാമന്ത്രിയായ നെതന്യാഹു രാജ്യത്ത് എറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയെന്ന റെക്കോർഡും സ്വന്തമാക്കി.
120 ആംഗ പാർലമെന്റിൽ 63 എംപിമാരുടെ പിന്തുണയോടെയാണ് 73-കാരനായ നെതന്യാഹു അധികാരം പിടിച്ചത്. വലതുപക്ഷ പാർട്ടികളുടെ ഭരണസഖ്യത്തിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി, യുണൈറ്റഡ് തോറ ജൂതായിസം, ഓട്സ്മ യൂഹുഡിറ്റ്, റിലീജിയസ് സയണിസ്റ്റ് പാർട്ട്, നോവാം എന്നിവയാണുള്ളത്. വിശ്വാസ വോട്ടിനുശേഷം ലിക്കുഡ് പാർട്ടിയിലെ അമീർ ഒഹാനയെ സ്പീക്കറായി തെരഞ്ഞെടുത്തു.
തങ്ങൾക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമായ എല്ലാ ഇസ്രായേലികളേയും സേവിക്കുമെന്നും അത് തന്റെ ഉത്തരവാദിത്വമാണെന്നും നെതന്യാഹു വിജയത്തിന് ശേഷം പറഞ്ഞു.