മോഹന്‍ലാല്‍ ചിത്രം നേര് നൂറ് കോടി ക്ലബ്ബില്‍. ആഗോള തലത്തിലുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കും സിനിമ പ്രേമികള്‍ക്കും നിര്‍മ്മാതാക്കള്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.
റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്. ഡിസംബര്‍ 21ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. റിലീസ് സമയത്ത് 200 സ്ക്രീനുകളില്‍ മാത്രമാണ് നേര് പ്രദര്‍ശിപ്പിച്ചിരുന്നത്. പിന്നീട് സ്ക്രീനുകളുടെ എണ്ണം കൂട്ടുകയായിരുന്നു.
ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്. ജീത്തു ജോസഫ്, ശാന്തി മായാദേവി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
അനശ്വര രാജന്, സിദ്ദിഖ്, ജഗതീഷ്, ഗണേഷ് കുമാര്‍, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Grateful for all the love! #Neru joins the 100 crore club– thank you to the amazing audience, cinephiles and supporters across the globe.
The dynamic trio has done it once again.#Mohanlal #JeethuJoseph #AntonyPerumbavoor #AashirvadCinemas #NeruMovie pic.twitter.com/hSGRtlJPFJ
— Aashirvad Cinemas (@aashirvadcine) January 15, 2024