പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കാനും മൈന്റ് ഫ്രീയാക്കാനുമായി മീരാ ജാസ്മിനും അശ്വിൻ ജോസും എത്തിക്കഴിഞ്ഞു. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാലും പഴവും. ഏതാനും നിമിഷങ്ങൾക്കു മുൻപ് റിലീസ് ആയ ചിത്രത്തിന്റെ ട്രെയിലറിലൂടെ തന്നെ ചിരിപടക്കത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ഇവർ. “പാലും പഴവും” പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് എന്നത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലർ.
മലയാളി പ്രേക്ഷകർ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാജാസ്മിൻ. പ്രേക്ഷകർ ഏത് രീതിയിലാണോ ആ നടിയെ കാണാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് “പാലും പഴവും “എന്ന ചിത്രത്തിൽ മീരാജാസ്മിൻ എത്തുന്നത്. ട്രെയിലറിന്റെ റിലീസിൽ തന്നെ പ്രേക്ഷകർക്ക് പഴയ, അവർ കാത്തിരുന്ന അവരുടെ സ്വന്തം മീരയെ കാണാൻ സാധിക്കും. മീരയുടെ കഥാപാത്രത്തിന് ഒപ്പം തന്നെ അശ്വിൻ ജോസും മുന്നിട്ട് നിൽക്കുന്നുണ്ട്.
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന “പാലും പഴവും” ചിത്രത്തിന്റെ ട്രെയിലർ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഓഗസ്റ്റ് 23 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. മീരയേയും അശ്വിനെയും കൂടാതെ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ,
ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ രഞ്ജിത്ത് മണമ്പ്രക്കാട്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്.
എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്.
പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്തു പയ്യന്നൂർ.
കോസ്റ്റ്യൂം ആദിത്യ നാനു. കൊറിയോഗ്രഫി അയ്യപ്പദാസ് വി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ് ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ് . കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. എ പി ഇന്റർനാഷണൽ ആണ് കേരളത്തിന് പുറത്ത് ചിത്രം വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.