സോഷ്യൽ മീഡിയയെ ഒരു കൈയ്യകലത്തിൽ നിർത്തിയിരുന്ന നയൻതാരയുടെ ഇൻസ്റ്റഗ്രാം അരങ്ങേറ്റം ഏറ്റെടുത്ത് ആരാധകർ. ഇരട്ട ക്കുട്ടികളോടൊപ്പം ജയിലറിലെ പശ്ചാത്തല സംഗീതത്തിൽ മാസ് എൻട്രിയാണ് നയൻതാര നടത്തിയിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ചു കൊണ്ട് ‘വെൽക്കം മൈ കുട്ടീസ്’ എന്ന് വിഗ്നേഷ് ശിവനും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
ആദ്യമായാണ് താരം ഇരട്ടക്കുട്ടികളുടെ മുഖം പരിചയപ്പെടുത്തുന്നത്.
അക്കൌണ്ട് തുടങ്ങി മണിക്കൂറുകൾക്കം തന്നെ 6 ലക്ഷത്തിലേറെ പേരാണ് താരത്തെ പിന്തുടരുന്നത്. അഞ്ച് പേരെയാണ് നയൻതാര തന്റെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.ഭർത്താവ് വിഗ്നേഷ് ശിവൻ, നടൻ ഷാരൂഖ് ഖാൻ, റൌഡി പിക്ചേഴ്സ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെയാണ് താരം ഫോളോ ചെയ്യുന്നത്
ജയിലറിന്റെ ട്രെയിലറും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.