നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. രാവിലെ 10.42നാണ് ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ചത്.
ഗതി നിര്‍ണയിക്കുന്ന ഉപഗ്രഹ ശൃംഖലയായ രണ്ടാം തലമുറയില്‍പ്പെട്ട സാറ്റലൈറ്റ് ആണ് വിക്ഷേപിച്ചത്. വിക്ഷേപിച്ച് 20 മിനിട്ടുകള്‍ക്ക് ശേഷം സാറ്റലൈറ്റ് ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെന്നും ഐഎസ്ആര്‍ഓ വ്യക്തമാക്കി.
Lift-off images???? pic.twitter.com/QnCRYJondb
— ISRO (@isro) May 29, 2023
ഇന്ത്യന്‍ പ്രദേശിക ഗതി നിര്‍ണയ ഉപഗ്രഹം ജിപിഎസിന് സമാനമാണെന്നും ഇന്ത്യയില്‍ ഗതി നിര്‍ണയത്തിനും യഥാര്‍ത്ഥ സമയം നിര്‍ണയിക്കുന്നതിനും ഉപകരിക്കും. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റൂബിഡിയം ആറ്റമിക് ക്ലോക്കും ഉപഗ്രഹത്തിലുണ്ട്.