മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനു മുൻപ് ആളില്ലാ ദൗത്യമായ ആർട്ട്മസ് – 1 ആദ്യം ചന്ദ്രനിലേക്ക് കുതിക്കും. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം വൈകുന്നേരം 6. 05 നാണ് വിക്ഷേപണം നടക്കുക.
ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ, 322 അടി ഉയരമുള്ള സ്പേസ് ലോഞ്ചു സിസ്റ്റമാണ് ആളില്ലാത്ത ഓറിയോൺ പേടകവുമായി ചന്ദ്രനിലേക്ക് പറക്കുക. ഹെൽഗ, സൊഹർ, കാംപൊസ് എന്നീ പേരുകളുള്ള മനുഷ്യ ഡമ്മികളും പേടകത്തിലുണ്ടായിരിക്കും. ഏഴ് ദിവസം കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി 50 കിലോമീറ്റർ വരെയുള്ള തെക്കൻ ധ്രുവങ്ങൾ നിരീക്ഷിക്കുകയാണ് ആദ്യം ചെയ്യുക. ഒക്ടോബർ 10 ന് കാലിഫോർണിയയിലുള്ള പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും.
അഞ്ചു പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാൻ പോകുന്നത്. 2024 ഓടുകൂടി ഒരു വനിതയെയും മറ്റൊരു വ്യക്തിയെയും ചന്ദ്രനിലേക്ക് അയക്കുകയാണ് ലക്ഷ്യം.