വാഷിംഗ്ടൺ ഡിസി:തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഔദ്യോഗിക സന്ദർശനത്തിനായി യുഎസിലേക്ക് പോയി ഡൊണാൾഡ് ട്രംപിനെ കാണുന്ന ആദ്യത്തെ ആഗോള നേതാക്കളിൽ ഒരാളായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ് ഹൗസിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തി, വ്യാപാരം, താരിഫ്, കുടിയേറ്റം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും ചർച്ച ചെയ്തു.
അതേസമയം, ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. “പ്രസിഡന്റ് ട്രംപ് എപ്പോഴും തന്റെ രാജ്യത്തെ ഒന്നാമതെത്തിക്കുന്നത് ഞാൻ അഭിനന്ദിക്കുന്നു. ഞാനും അതുതന്നെ ചെയ്യുന്നു – അത് ഞങ്ങൾക്ക് പൊതുവായുള്ള ഒന്നാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഈ വർഷം മുതൽ ഇന്ത്യക്ക് കൂടുതൽ ആയുധങ്ങൾ, F 35 യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ നൽകുമെന്ന് ട്രംപും വ്യക്തമാക്കി.ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, സ്ട്രൈകർ ഇൻഫെന്ററി കോംബാറ്റ് വെഹിക്കിൾസ് എന്നിവ വാങ്ങാനും അവയുടെ സംയുക്ത നിർമാണത്തിനുമുള്ള നീക്കങ്ങളെക്കുറിച്ചും പ്രഖ്യാപനമുണ്ട്.