ടി20 ലോകകപ്പിൽ അട്ടിമറിയോടെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ലങ്കയ്ക്കെതിരെ അട്ടിമറി ജയമാണ് നമീബിയ നേടിയത്. ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്കയെ 55 റൺസിനാണ് നമീബിയ കീഴടക്കിത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 163/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 108 റൺസിന് 19 ഓവറിൽ ഓള്‍ഔട്ട് ആവുകയായിരുന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ നമീബിയന്‍ താരം യാന്‍ ഫ്രൈലിങ്ക് ആണ് കളിയിലെ താരം. 28 പന്തില്‍ 44 റണ്‍സ് നേടിയ ഫ്രൈലിങ്ക് രണ്ട് ലങ്കന്‍ വിക്കറ്റുകളും നേടി. സ്മിത്ത് 16 പന്തിൽ പുറത്താകാതെ 31 റൺസും നേടി. 23 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്ത ക്യാപ്റ്റൻ ദസൂൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
ക്യാപ്റ്റനു പുറമെ ലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് ഭാനുക രജപക്സെ (21 പന്തിൽ 20), മഹീഷ് തീക്ഷണ (11 പന്തിൽ പുറത്താകാതെ 11), ധനഞ്ജയ ഡിസിൽവ (11 പന്തിൽ 12) എന്നിവർ മാത്രം. പാത്തും നിസ്സങ്ക (10 പന്തിൽ 9), കുശാൽ മെൻഡിസ് (ആറു പന്തിൽ ആറ്), ധനുഷ്ക ഗുണതിലക (0), വാനിന്ദു ഹസരംഗ (എട്ടു പന്തിൽ നാല്), ചാമിക കരുണരത്നെ (എട്ട് പന്തിൽ അഞ്ച്), പ്രമോദ് മധുഷൻ (0), ദുഷ്മന്ത ചമീര (15 പന്തിൽ എട്ട്) എന്നിവർ നിരാശപ്പെടുത്തി.