ടൊവിനോ തോമസും സൗബിന് ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന നടികര്‍ തിലകത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2024 മെയ് 3ന് തിയേറ്ററുകളില്‍ എത്തും. ടൊവിനോയുടെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തിറക്കിയ വീഡിയോയിലാണ് റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.
ലാല്‍ ജൂനിയര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. അടുത്തിടെയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ദുബായ്, ഹൈദരാബാദ്, കശ്മീര്‍, മുന്നാര്‍, കൊച്ചി തുടങ്ങി വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
ഭാവനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുവിന് എസ് സോമശേഖരനാണ്. ആല്‍ബിയാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ രതീഷ് രാജാണ് നിര്‍വ്വഹിക്കുന്നത്.
Thank you team #NadikarThilakam!
Dive into the celebration with a teaser from an exclusive interview
#laljr #tovinothomas #soubinshahir #bhavana #baluvarghese #sureshkrishna pic.twitter.com/UxHmNCFuyE
— Tovino Thomas (@ttovino) January 21, 2024