സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി നിരവധി താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയും ഗുരുവായൂര്‍ അമ്പലത്തില്‍ എത്തിയിരുന്നു. മമ്മൂട്ടി പ്രധാനമന്ത്രിയെ കണ്ട് കൈക്കെട്ടി നില്ക്കുന്ന ചിത്രം അതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് മമ്മൂട്ടി പ്രധാനമന്ത്രിയോട് നമസ്കാരം പറയുന്ന ചിത്രവും പുറത്ത് വന്നു. സമൂഹമാധ്യമത്തില്‍ വലിയ തോതില്‍ ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടക്കവെ മമ്മൂട്ടിയെ കുറിച്ച് സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവന്.
ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുന്പില്, ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി എന്നാണ് ദേവന് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ദേവന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മനുഷ്യന് എന്ന മമ്മൂട്ടി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂര്‍ അമ്പലനടയില്‍ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികള്‍ മനസ്സിലാക്കി.
ഈ കല്യാണ വേളയില്‍ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകര്‍ഷിച്ച മനുഷ്യനായി മമ്മൂട്ടി.
പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റില്‍ ഇട്ടതും, വധു ദക്ഷിണ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുന്പില്, ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.
ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാന്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു.
ദേവന് ശ്രീനിവാസന്.