മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന നടക്കാവ് പൊലീസ്. പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ലെന്നും വ്യക്തമാക്കി. അടുത്ത ബുധനാഴ്ച കേസിലെ ഫൈനല്‍ റിപ്പോര്‍ട്ടും കുറ്റപത്രവും സമര്‍പ്പിക്കും. കേസിലെ കണ്ടെത്തലുകളും കോടതിയില്‍ വ്യക്തമാക്കും.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ്ഗോപിക്കെതിരെ 354 A വകുപ്പ് പ്രകാരം കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. അതേസമയം മാധ്യമപ്രവര്‍ത്തകയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സ്പര്‍ശിച്ചു എന്നതില്‍ കേസ് നിലനിന്നേക്കും. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് മാത്രമാണ് കണ്ടെത്തല്‍.
ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വകാര്യഹോട്ടലില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യപ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്ക് ഇത് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ തോള് വലിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. രണ്ട് തവണയും മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപി കൈവെച്ചപ്പോള്‍ കൈമാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.