കൊച്ചി: ഭരണഘടനെ ബഹുമാനിച്ചില്ലെന്ന കേസിൽ സജി ചെറിയാനെതിരെ ഹൈക്കോടതി തുടർ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ. തന്റെ ഭാഗം കോടതി കേട്ടില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും സജി ചെറിയാൻ.
പൊലീസ് അന്വേഷണത്തിൽ കൊടുത്ത റിപ്പോർട്ടും അതിന്റെ ഭാഗമായി തിരുവല്ല കോടതി എടുത്തിട്ടുള്ള തീരുമാനവുമാണ് കോടതി പരിശോധിച്ചിരിക്കുന്നത്.
സ്വാഭാവികമായും താനുമായി ബന്ധപ്പെട്ട പ്രശ്നമെന്നനിലയിൽ നീതിയുടെ ഭാഗം കൂടി കോടതി കേൾക്കേണ്ടതായിരുന്നു മന്ത്രി വ്യക്തമാക്കി.