ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആര്.ആര്.ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രീകരിച്ചത് യുദ്ധത്തിനുമുമ്പുണ്ടായിരുന്ന യുക്രൈൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്കിയുടെ ഔദ്യോഗികവസതിയായ മരീന്‍സ്കി കൊട്ടാരത്തിനുമുമ്പിൽ.
ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും തകർത്താടിയ ‘നാട്ടു നാട്ടു’ ഗാനംത്തിന് കഴിഞ്ഞ ദിവസമാണ് പുരസ്കാരം ലഭിച്ചത്. നൃത്തരംഗത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള കെട്ടിടം മരീന്‍സ്കി കൊട്ടാരമാണ്. 2021 ഓഗസ്റ്റിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം കൊട്ടാരത്തിൽ വച്ച് നടന്നത്.
അതേസമയം ഹാസ്യനടനില്‍നിന്ന് യുക്രൈന്റെ യുദ്ധകാല പ്രസിഡന്റായി മാറിയ വൊളോദിമിര്‍ സെലെന്‍സ്കിയും 80-ാം ഗോള്‍ഡന്‍ ഗ്ലോബ് സദസ്സിനെ അഭിസംബോധന ചെയ്തിരുന്നു. യുക്രൈനില്‍നിന്നുള്ള സെലെന്‍സ്കിയുടെ പ്രസംഗവും വേദിയില്‍ കാണിച്ചു. യുദ്ധം മൂന്നുഭാഗങ്ങളുള്ള പരമ്പരയല്ലെന്നും മൂന്നാം ലോകമഹായുദ്ധമുണ്ടാകില്ലെന്നും സെലൻസ്കി പറഞ്ഞു.