പ്രശസ്ത ടെലിവിഷന് അവതാരകനും ആര്ജെയും സംവിധായകനുമാണ് ആര് ജെ മാത്തുക്കുട്ടി.മാത്തുക്കുട്ടി തന്റെ ജീവിതത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് – മാർമൂം മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ആർ ജെ ഗദ്ദാഫിയോട്…
പ്രണയം പൂക്കുന്ന താഴ്വരയിൽ ലൗ ഓൺ എയറുമായി ഞാൻ മാത്തുക്കുട്ടി, ഒരുപാട് ’90s കിഡ്സ് നെഞ്ചിലേറ്റിയ ഷോ ആയിരുന്നു മാത്തുക്കുട്ടിയുടേത്…ഇപ്പോൾ ഓർക്കുമ്പോൾ നൊസ്റ്റാൾജിയ ആണോ?
ഒരുപാട് ഓർമ്മകൾ തന്ന കാലമായിരുന്നു ആർ ജെ കാലഘട്ടം. ഓർക്കുമ്പോൾ പ്രണയം പൂക്കുന്ന താഴ്വരയിൽ ലൗ ഓൺ എയറുമായി ഞാൻ മാത്തുക്കുട്ടി ഇതൊക്കെ പറഞ്ഞിരുന്നത് ക്രിഞ്ചായി തോന്നുന്നുണ്ട്. രാത്രി ഷോ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുന്നേ എഫ് എം ഓഫീസിലെത്തി ചെറിയ വെളിച്ചത്തിൽ ബേസ് സൗണ്ടാക്കി ഇങ്ങനെയൊക്കെ പറഞ്ഞ് നോക്കുമായിരുന്നു.
ഒരു ഇമാജിനറി ക്വസ്റ്റിൻ ചോദിക്കുകയാണെങ്കിൽ മാത്തുക്കുട്ടിയുടെ പോലെ സെലിബ്രെറ്റി സ്റ്റാറ്റസുളള ഒരാൾ വന്നാൽ ഈ മാത്തുക്കുട്ടി എങ്ങനെയാകും പരിചയപ്പെടുത്തുക?
ഞാൻ വലിയ ബിൽഡ് അപ്പ് ഒന്നും കൊടുക്കില്ലായിരിക്കും. ഞാൻ ഈ ചോദ്യത്തിന് ഉത്തരം ആലോചിച്ച് നോക്കിയിടുണ്ട്. ഓരോ ചോദ്യം ഉത്തരമൊക്കെ ഓർക്കുമ്പോൾ വേണ്ടയെന്ന് തോന്നും. ഞാൻ എന്ന് പറയുന്നതിനേക്കാൾ നമ്മൾ എന്ന് പറയാൻ ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ.
മാത്തുക്കുട്ടിയുടെ ഇന്റർവ്യൂസൊക്കെ വലിയ ഹിറ്റായിരുന്നു.ഇൻഡ്രോ ആണ് ഒരു അഭിമുഖത്തിലെ പ്രധാനപ്പെട്ട ഭാഗം.അങ്ങനെ ഇപ്പോഴും ഓർത്തിരിക്കുന്ന ഇൻഡ്രോ ഏതാണ്?
പേരിൽ തന്നെ തീയുളള ആൾ പാർവ്വതീ…ചെമ്പിൽ നിന്നും വന്ന് മലയാള സിനിമയുടെ തനി തങ്കമായി മാറിയ മമ്മൂക്ക.ഇതൊക്കെ ഇന്നും ഓർത്തിരിക്കുന്ന ഇൻഡ്രോസാണ്. എന്റെ ഷോ ആയ റെഡ് കാർപറ്റിന്റെ പ്രോമോയ്ക്ക് വേണ്ടി ലാലേട്ടനും മമ്മൂക്കയും ഇൻഡ്രോ പറഞ്ഞിട്ടുണ്ട്. ലാലേട്ടൻ മോനേ നിനക്ക് ഒന്നും അറിയില്ല…കാരണം നീ കുട്ടിയാണ് മാത്തുക്കുട്ടിയെന്നും, നിന്റെ ഈ ചോദ്യത്തിനുളള വടേം ചായേം ഞാൻ തരുന്നുണ്ടെന്ന് മമ്മൂക്കയും പറഞ്ഞത് എനിക്ക് കിട്ടിയ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്.
ഇൻന്റർവ്യൂവിൽ ഇരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന ആളുമായി എങ്ങനെയാണ് ഒരു കണക്ഷനുണ്ടാക്കി എടുക്കുന്നത്, അത് സ്വാഭാവികമായി സംഭവിക്കുന്നതാണോ, അല്ലെങ്കിൽ മനപ്പൂർവ്വം ഒരു റാപ്പ് ഉണ്ടാക്കുന്നതാണോ?
മനപ്പൂർവ്വമായി ഒന്നും ചെയ്യാറില്ല.മമ്മൂക്കയായിട്ടുളള അഭിമുഖമാണെങ്കിലും ഞാൻ ഞാനായി ഇരിക്കാനാണ് ശ്രമിക്കാറുളളത്. ഒരു ചോദ്യം പോലും ചോദിക്കാകാതെ തിരിച്ച് വന്ന സന്ദർഭങ്ങളുണ്ടായിടുണ്ട്. അത് പോലെ നന്നായി ചോദ്യം ചോദിക്കാൻ പറ്റുന്നതും.സോൾട്ട് ആൻഡ് പെപ്പർ ചെയ്തപ്പോൾ ഞാൻ ആഷിക്ക് അബുവിന്റെ ഇന്റർവ്യൂവിൽ ചോദിക്കാൻ പറ്റുന്ന ചോദ്യങ്ങളെല്ലാം ചോദിച്ച് കഴിഞ്ഞതാണ്. വീണ്ടും 22 ഫീമെയിൽ കോട്ടയം ഇന്റ്റർവ്യൂയെടുക്കേണ്ടി വന്നപ്പോൾ വ്യത്യസ്ഥമായി എന്ത് ചോദിക്കാമെന്ന് ആലോചിച്ചു. സോൾട്ട് ആൺഡ് പെപ്പർ ഇറങ്ങുന്ന സമയത്ത് തീയറ്ററിന്റെ ഫുഡ് കോർട്ടിൽ ധാരാളം കച്ചവടം നടന്നിടുണ്ട് അത് പോലെ 22 ഫീമെയിൽ കോട്ടയം സമയത്ത് അതിലെ ക്ലെമാക്സൊക്കെ കണ്ടിട്ടാവണം കച്ചവടം കുറഞ്ഞു. ഇത് തമ്മിലുളള വ്യത്യാസം എങ്ങനെ വിലയിരിത്തുന്നുവെന്ന് ആഷിക്ക് അബുവിനോട് ചോദിച്ചു.എനിക്ക് കിട്ടിയിടുളളതിൽ ഏറ്റവും നല്ല ചോദ്യം എന്നായിരുന്നു ആഷിഖിന്റെ മറുപടി. വലിയ പ്ലാറ്റ്ഫോർമുകളിൽ നിന്നും ഇപ്പോഴും എന്നെ വിളിക്കുന്നുണ്ട് ,ഇന്റ്റർവ്യൂവറായി പക്ഷേ ഇന്നത്തെ പല ഇന്റ്റർവ്യൂസിലെ പല കാര്യങ്ങളോടും എനിക്ക് യോജിപ്പില്ലാത്തത് കൊണ്ട് പോകണ്ട എന്ന് തീരുമാനിച്ചു.
കാക്കനാട് മാത്തുക്കുട്ടിയും ടോവിനോയുമെല്ലാം റും റെന്റിന് എടുത്ത് സ്ട്രഗിൾ ചെയ്ത് ഇനി മുന്നോട്ട് എന്ത് എന്ന് അറിയാതെ ജീവിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. ഇന്ന് ടോവിനോയുടെ ജീവിതം സിനിമാ കഥ പോലെ മാറി മറിഞ്ഞപ്പോൾ ലൈഫ് എത്ര സിനിമാറ്റിക്കാണെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്?
വേറെ ആര് സൂപ്പർ സ്റ്റാർ ആയില്ലെങ്കിലും ടൊവി ആകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അവന് അവനെക്കുറിച്ചും ചുറ്റുമുളളവരെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. എന്നാൽ പണ്ട് ആ വീട്ടിൽ താമസിച്ചിരുന്നത് ഞാനും ടൊവീയുമടക്കം നാല് പേരായിരുന്നു. അവിടെ ഞാൻ സ്ട്രൈഗിൾ ചെയുന്ന ഒരുപാട് ആളുകളെ കണ്ടിടുണ്ട് അവരൊക്കെ ഇന്നും സ്ട്രെഗിളിംങ്ങാണ് അതിൽ നിന്നും ഒരു ടൊവിയേ ഉണ്ടായിടുളളവെന്നതാണ് സത്യം.
ജീവിതത്തെ മുന്നോട്ട് നയിക്കുന്ന വാല്യൂ ചെയ്യുന്ന ഒരു കാര്യം ക്വോട്ടായി എഴുതാൻ പറഞ്ഞാൽ എന്തായിരിക്കും?
ഫേസ് ഇറ്റ്. ഞാൻ ജീവിതത്തിൽ മുറികെ പിടിച്ചിടുളള മൂന്ന് കാര്യം ഫേസ് ചെയ്യുക, ഭയക്കാതിരിക്കുക,നെവർ ഗിവ് അപ്പ് എന്നീ കാര്യങ്ങളാണ്. എന്നെ ഏത് സിറ്റ്വേഷനിലും മുന്നോട്ട് നയിക്കുന്നതും ഇവയൊക്കെയാണ്.