കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തി. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥ ഒന്നാം സെമസ്റ്ററിലെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത.്
ഇലക്ടീവ് വിഷയമായാണ് ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം സിലബസ് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.സി.ടി.എ ആരോപിച്ചു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് പോലും ഇല്ലാതെ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. ഇതുസംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം വെബ്സൈറ്റില്‍ നല്‍കിയിരുന്നു.
ഗാന്ധിജി, ഡോ. ബിആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആത്മകഥയായ മൈ ലൈഫ് ആസ് എ കോമ്രേഡ് പ്രകാശനം ചെയ്തത്.