സര്‍ക്കാര്‍ വിരുദ്ധ, എസ്.എഫ്.ഐ വിരുദ്ധ പ്രചാരണം ഉണ്ടായാല്‍ ഇനിയും കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഗോവിന്ദന് പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ക്രിമിനല്‍ ഗൂഢാലോചന, നിയമത്തിന്റെ മുന്നില്‍ കൃത്യമായ രീതിയില്‍ വരേണ്ടതാണ്. അത് കുറ്റവാളികളാരായാലും, അത് പത്രപ്രവര്‍ത്തകരായാലും ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറം പറഞ്ഞതെല്ലാം എന്റെ മേല്‍ ഉന്നയിക്കപ്പെട്ട തെറ്റായ വാദങ്ങളാണെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
എം വി ഗോവിന്ദന്റെ വാക്കുകള്‍
നിയമപരമായ കാര്യത്തില്‍ പാര്‍ട്ടി ഇടപേണ്ട കാര്യമില്ല. സര്‍ക്കാരിനെതിരെയും എസ്എഫ്ഐക്കെതിരെയും പറയുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല. അത് തെറ്റാണ്. ഞാന്‍ പറഞ്ഞ പ്രസ്താവനയുമല്ലത്. യഥാര്‍ത്ഥത്തില്‍ ഉണ്ടായത്, ആര്‍ഷോയുടെ പ്രശ്നത്തില്‍ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. ആര്‍ഷോ കൊടുത്ത പരാതിയുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ടീം കേസെടുത്തു. ആ കേസ് എഫ്ഐആറിന്റെ ഭാഗമായി ഉള്‍പ്പെട്ടവരെ എങ്ങനെയാണ് കാണുന്നതെന്ന് ചോദിച്ചു. ക്രിമിനല്‍ ഗൂഢാലോചന,നിയമത്തിന്റെ മുന്നില്‍ കൃത്യമായ രീതിയില്‍ വരേണ്ടതാണ്. അത് കുറ്റവാളികളാരായാലും, അത് പത്രപ്രവര്‍ത്തകരായാലും ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറം പറഞ്ഞതെല്ലാം എന്റെ മേല്‍ ഉന്നയിക്കപ്പെട്ട തെറ്റായ വാദങ്ങളാണ്. തെറ്റായ വാദങ്ങള്‍ ഉന്നയിക്കുക, എന്നിട്ട് ആ വാദത്തെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച സംഘടിപ്പിക്കുക, അതിന്റെ ഭാഗമായി മുഖപ്രസംഗം എഴുതുക, അതിന്റെ ഭാഗമായി ആളുകളെക്കൊണ്ട് ഇങ്ങനെ തന്നെ കാര്യങ്ങള്‍ അവതരിപ്പിക്കുക. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? ഞാന്‍ എല്ലാ സന്ദര്‍ഭങ്ങളിലും പറയുന്നത്, മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അധികാരമുണ്ട്. അത് എല്ലാവര്ക്കും ബാധകമാണ്.
ഗൂഢാലോചന എന്ന് പറഞ്ഞത് ആരോപണം ഉന്നയിച്ചതല്ല, ഗൂഢാലോചന എന്ന് ആരോപണം ഉന്നയിച്ചതല്ല, ബോധപൂര്‍വ്വം കേസെടുക്കുകയാണ്. ഇവരെല്ലാം അവിടെയുണ്ട്. ഏഷ്യാനെറ്റിന്റെ വീഡിയോയില്‍ എല്ലാം വ്യക്തമാണ്. ഏത് പത്രപ്രവര്ത്തകയ്ക്കാണ് പ്രിന്‍സിപ്പാളിന്റെ റൂം അങ്ങനെ തുറക്കാന്‍ കഴിയുക? അവിടെ കെ എസ് യുകാര്‍ എല്ലാവരും ഉണ്ട്. ഇത് ബോധപൂര്‍വമായ ഒന്നാണെന്നാണ് കേസിന്റെ ഭാഗമായി അന്വേഷിച്ചപ്പോള്‍ എഫ്ഐആര്‍ വന്നത്. അത് അന്വേഷിക്കട്ടെ. അന്വേഷിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ.
അങ്ങനെയുള്ള ക്രിമിനല്‍ കുറ്റങ്ങളെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പേരിലോ അല്ലെങ്കില്‍ മാധ്യമത്തിന്റെ പേരിലോ ഒഴിവാക്കപ്പെടില്ലല്ലോ. ഇന്ത്യന്‍ ഭരണഘടനയില്‍ ഒഴിവാക്കാന്‍ അങ്ങനെ ഒരു നിയമവുമില്ല.