മുട്ടില്‍ മരംമുറി കേസും ചാനല്‍ കൈമാറ്റവുമുള്പ്പെടെ ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടരേറ്റ് അന്വേഷണം. അന്വേഷണം ആരംഭിച്ചെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ വകുപ്പ് സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് ലോക്സഭയില്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥത കൈമാറ്റം ചെയ്തും മുട്ടില്‍ മരംമുറിയുള്പ്പെടെ കെ സുധാകരന് എം.പി ഉന്നയിച്ച അഞ്ച് ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ചാനല്‍ മേധാവിമാര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണം നടക്കുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത്ത് സിംഗ് പറഞ്ഞു.
ചാനല്‍ ഉടമസ്ഥത കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തേടി. കമ്പനിയുടെ ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറ്റം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. ജീവനക്കാരുടെ ശമ്പളാനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ കമ്പനി കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ശമ്പള വിതരണത്തില്‍ വീഴ്ച വരുത്തിയ മുന്‍ എംഡി നികേഷ് കുമാറിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും കേന്ദ്രം അറിയിച്ചു. കെ സുധാകരന്റെ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത്.