അയോധ്യ പ്രതിഷ്ഠാ ദിന ചടങ്ങ് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. ആരാധനാലയങ്ങള്‍ വിശ്വാസികളുടെ പുണ്യ കേന്ദ്രമാണ്.ഈ വിഷയത്തില്‍ ലീഗ് വിശ്വാസികള്‍ക്കൊപ്പമാണെന്നും എന്നാല്‍ ഇതിനെ രാഷ്ട്രീയ അജണ്ടയാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബിജെപി രാമക്ഷേത്രത്തെ രാഷ്ട്രീയ അജണ്ടയാക്കുകയാണ്. അത് എല്ലാവരും തിരിച്ചറിയണം. ഇക്കാര്യം മനസിലാക്കിക്കൊണ്ട് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും സ്വതന്ത്രമായ തീരുമാനമെടുക്കണമെന്നും മതേതര പാര്‍ട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. രാഷ്ട്രീയ കാര്യസമിതി യോഗത്തിന് മുമ്പായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
അയോധ്യ പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാം. ദേശീയ തലത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടി വരുമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.