ടെലിവിഷന്‍ സീരീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘ശക്തിമാന്’ സിനിമയാക്കുന്നത് സംബന്ധിച്ച് വിവരം പങ്കുവെച്ച് നടന് മുകേഷ് ഖന്ന. ശക്തിമാന് ബിഗ് ബജറ്റ് സിനിമയായിരിക്കുമെന്ന് മുകേഷ് ഖന്ന പറഞ്ഞു.
ശക്തിമാന് സിനിമായക്കുമെന്ന് നേരത്തെ സോണി പിക്ചേഴ്സ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇതു സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് മുകേഷ് ഖന്ന തന്നെ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്.
200-300 കോടി വരെയായിരിക്കും ശക്തിമാന് ട്രിലോജിയിലെ ഒരു ചിത്രത്തിന്റെ ചെലവ് വരികയെന്ന് മുകേഷ് ഖന്ന പറഞ്ഞു. കൊവിഡ് മൂലമാണ് ചിത്രം വൈകിയത്. ഏറെ വൈകാതെ തന്നെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ശക്തിമാന് അര്‍ഹിക്കുന്ന തരത്തിലുള്ള അന്താരാഷ്ട്ര തരത്തിലുള്ള നിര്‍മാണമായിരിക്കും ചിത്രത്തിന് ഉണ്ടാവ ുകയെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് ഖന്നയുടെ യൂട്യൂബ് ചാനലായ ഭീഷ്മിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
നേരത്തെ മലയാള സംവിധായകന് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ശക്തിമാന് രണ്‍വീര്‍ നായകനായെത്തുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
1997ലാണ് ശക്തിമാന് ദൂരദര്‍ശനില്‍ പ്രക്ഷേപണം ആരംഭിച്ചത്. 2005 മാര്‍ച്ച് വരെ വിജയകരമായി ശക്തിമാന് പ്രക്ഷേപണം ചെയ്തു. ശക്തിമാന് ആയി അഭിനയിച്ചതും പരമ്പര നിര്‍മിച്ചതും മുകേഷ് ഖന്നയായിരുന്നു.