മലയാളത്തിന്റെ പ്രിയ കഥാകാരന് എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 90ആം പിറന്നാള്‍. പുന്നയൂര്‍ക്കുളത്തുകാരനായ ടി നാരായണന് നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായി 1933ല്‍ ജനിച്ച എംടി മലയാള സാഹിത്യത്തിന് തന്നത് ഒരു പിടി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ്.
മഹാഭാരതത്തെ വീണ്ടുമെഴുതി എംടി ഭീമനെ നായകനാക്കിയപ്പോള്‍ ലോകം കണ്ടത് മറ്റൊരു ചരിത്രമായിരുന്നു. നിന്റെ ഓര്‍മയ്ക്ക് എന്ന കഥ വായിക്കുമ്പോള്‍ സിലോണിലായിരുന്ന അച്ഛന്റെ കൈ പിടിച്ച് വീട്ടിലേക്ക് കയറിവന്ന ലീല എന്ന പെണ്‍കുട്ടി വായനക്കാരന്റെ മനസില്‍ നോവായി നില്ക്കും.
‘കോലായില്‍ തൂണും ചാരിനില്ക്കുന്ന എന്നെ നോക്കി അവള് മന്ദഹസിച്ചു. ഞാന്‍ ചിരിച്ചില്ല. എന്റെ അടുത്തുവന്നു കൈകളില്‍ ആ റബ്ബര്‍ മൂങ്ങ വച്ചുതന്നപ്പോള്‍ ഞാന്‍ അത്ഭുതംകൊണ്ട് സ്തബ്ധനായി. ഒരിക്കല്‍കൂടി മന്ദഹസിച്ചുകൊണ്ട്, എന്തോ പതുക്കെ പിറുപിറുത്ത് അവള് കൊച്ചുകുടയും കുലുക്കി മുറ്റത്തിറങ്ങി…’ എന്ന് എംടി നിന്റെ ഓര്‍മയില്‍ എന്ന കഥയില്‍ എഴുതി.
ഏറെ ശ്രദ്ധിക്കപ്പെട്ട നാലുകെട്ട് എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മുറപ്പെണ്ണ് എന്ന തന്റെ കഥയ്ക്ക് തിരക്കഥയെഴുതിയാണ് എംടി സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് എംടി തന്നെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച നിര്‍മാല്യം മലയാളികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. ഇനി അങ്ങനെ ഒരു കഥയോ സിനിമയോ മലയാളികള്‍ക്ക് കാണുമോ എന്ന് തന്നെ സംശയം.
എഴുത്തുകാരനോ സിനിമാക്കാരനോ ആയി മാത്രമല്ല, മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും എംടി പ്രവര്‍ത്തിച്ചു.