ഡൽഹി: കേരളത്തിൽ നിന്നുമുളള ലോക്സഭാ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ.ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാജ്യസഭ എംപിമാരായി ചുമതലയേറ്റത്.
ജോസ് കെ മാണി ഒഴികെ രണ്ട് പേരും ആദ്യമായാണ് എംപി സ്ഥാനത്തെതുന്നത്.മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്.
സിപിഐ പ്രതിനിധിയാണ് പിപി സുനീർ. ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്.