യുഎഇയിൽ പുതിയ അധ്യയന വര്‍ഷത്തിൽ പ്രതീക്ഷിച്ചതിലും അധികം വിദ്യാര്‍ത്ഥികൾ അഡമിഷൻ നേടിയെന്ന് സ്കൂൾ അധികൃതർ. ചെറിയ ക്ലാസുകളിലേക്കാണ് കൂടുതല്‍ പുതിയ വിദ്യാര്‍ത്ഥികൾ എത്തിയത്. നിലവിലുള്ള സീറ്റുകാളേക്കാൾ ഇരട്ടിയായിരുന്നു അഡ്മിഷനായെത്തിയത്. ചില സ്കൂളുകൾ അനുമതിയോടെ അധിക ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. കിന്റർഗാർട്ടൻ ക്ലാസുകളും പുതിയതായി ആരംഭിക്കേണ്ടിവന്നു.
അഡമിഷനിൽ ഇറ്റാലിയന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കാൻ പോഷകാഹാര വിദഗ്ധരെയും സ്കൂളുകൾ നിയമിച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് ട്യൂഷൻ ഫീസ് അടയ്ക്കാനുളള സൗകര്യവും ചില സ്കൂളുകൾ ഏര്‍പ്പെടുത്തി.
മത്സരാധിഷ്ഠിത വിദ്യാഭ്യാസമാണ് യുഎഇയിലെ സ്കൂളുകൾ നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുളള പാഠ്യപദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷന് കാലാവധി അവസാനിച്ചിട്ടും അവസരം തേടിയെത്തുന്നവര്‍ ഉണ്ടെന്നും സ്കൂളുകൾ സൂചിപ്പിച്ചു.