ഡൽഹി: അരവിന്ദ് കേജരിവാൾ രാജി പ്രഖ്യാപിച്ചതോടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മർലേന എത്തും. അരവിന്ദ് കേജരിവാശ് തന്നെയാണ് നിയമസഭാ കക്ഷി യോഗത്തിൽ അതിഷിയുടെ പേര് സിർദേശിച്ചത്. എഎപി നിയമസഭാ കക്ഷിയോഗത്തിൽ അതിഷിയെ മുഖ്യമന്ത്രിയായി കെജ്രിവാൾ നിർദേശിച്ചു.
ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹിയുടെ മുഖ്യമന്ത്രിയാകുന്ന വനിത.ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് അരവിന്ദ് കെജ്രിവാൾ രാജി സമർപ്പിക്കും.അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കെജ്രിവാൾ തന്റെ ചുമതകൾ ഏൽപ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു.
വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പത്തോളം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.