ആശുപത്രിവാസം കഴിഞ്ഞ് നടി മോളി കണ്ണമാലി ആദ്യമെത്തിയത് നടൻ ബാലയെ കാണാൻ. നടിയുടെ ആരോഗ്യ നില വഷളായപ്പോൾ സഹായിച്ചത് ബാലയായിരുന്നു. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണൂ എന്ന് പറഞ്ഞുകൊണ്ട് ബാല തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിത്. ഇതൊന്നും മുൻകൂട്ടി തീരുമാനിച്ചതല്ല. പ്ലാൻ ചെയ്ത് ചെയ്യുന്നതിന് ഇത് ഷൂട്ടിങ്ങുമല്ല. മരണത്തിന്റെ വക്കിൽ വരെ മേരി ചേച്ചി എത്തിയിരുന്നുവെന്നും ബാല കുറിച്ചു.
എന്നാൽ ചേച്ചി തിരിച്ച് വരുമെന്ന് തോന്നിയിരുന്നു. തിരിച്ചുവരുകയും ചെയ്തു. അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. ദൈവത്തിന്റെ കൃപയും. ഇപ്പോൾ ഇതാ അടുത്തിരിക്കുന്നു. അന്ന് കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നുവെന്നും ബാല വിഡിയോയിൽ പറയുന്നുണ്ട്. വീടിന് ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. പതിമൂന്നാം തീയതി ആറ് ലക്ഷം രൂപയോളം അടയ്ക്കണം. എന്നാൽ അതിന് യാതൊരു നിവൃത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണെന്നും ബാല ചെയ്ത സഹായങ്ങളെ കുറിച്ചും മോളി വിഡിയോയിൽ പറയുന്നുണ്ട്.
മരണത്തെ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ് മോളി. ഇപ്പോഴും മക്കൾ മോളിയുടെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. മക്കളെല്ലാവരും മത്സ്യത്തൊഴിലാളികളാണ്. മോളിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ പട്ടയം കൊണ്ട് പണയം വെച്ചാണ് ചികിത്സയ്ക്കായി നാല് ലക്ഷം രൂപ കണ്ടെത്തിയത്. അതേസമയം കൊറോണ വന്ന സമയത്ത് സിനിമകളും കുറവായിരുന്നു. ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. ഇപ്പോൾ മരണകിടക്കയിൽ നിന്നും എഴുന്നേറ്റപ്പോൾ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണെന്നും മോളി കൂട്ടിച്ചേർത്തു. ചികിത്സയുടെ ആവശ്യത്തിനായി ചെക്കും മോളി കണ്ണമാലിക്ക് ബാല കൈമാറുന്നതായി വീഡിയോയിൽ കാണാം.