ഭോപ്പാൽ: അന്നപൂരണി എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയ പരാതിയിൽ നടി നയൻതാരയ്ക്ക് എതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. അന്നപൂരണി ചിത്രത്തിൻ്റെ സംവിധായകൻ, നിർമ്മാതാവ്, ചിത്രത്തിൻ്റെ ഒടിടി സ്ട്രീമിംഗ് നടത്തിയ നെറ്റ്ഫിള്കിസ് അധികൃതർ എന്നിവരേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഭഗവാൻ ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രൊത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി എന്നെല്ലാം ആരോപിച്ച് ഹിന്ദു സേവാ പരിക്ഷത്ത് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാദമായതോടെ ചിത്രം നെറ്റ്ഫിള്കിസ് സ്ട്രീംമിഗിൽ നിന്നും പിൻവലിച്ചിരുന്നു. നായിക നയൻതാര, സംവിധായകൻ നീലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേതി, ആർ.രവീന്ദ്രൻ, നെറ്റ്ഫിള്ക്സ് ഇന്ത്യ കണ്ടൻ്റ ഹെഡ് മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് കേസ്.
ഇക്കഴിഞ്ഞ ഡിസംബർ ആദ്യമാണ് അന്നപൂരണി തീയേറ്ററുകളിലെത്തിയത്. തീയേറ്ററുകളിൽ പരാജയപ്പെട്ട ചിത്രം വൈകാതെ മൂന്നാഴ്ചയ്ക്ക് ശേഷം നെറ്റ്ഫിള്സിൽ എത്തി. ഇതോടെയാണ് ചിത്രത്തിനെതിരെ പരാതികളും പ്രതിഷേധവും ഉയർന്നത്. ചിത്രത്തിനെതിരെ മുംബൈയിൽ ബജ്റംഗ്ദളും ഹിന്ദു ഐടി സെലും പൊലീസിൽ പരാതി നൽകിയിരുന്നു