തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ബോറാണെന്ന സംവിധായകന് രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. താന്‍ തൃശൂര്കാരന് അല്ലല്ലോ. തനിക്ക് അറിയാവുന്ന രീതിയിലെ ആ ഭാഷ പറയാന്‍ പറ്റൂ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
മോഹന്‍ലാല്‍ പറഞ്ഞത്:
ഞാന്‍ തൃശൂര്കാരന് അല്ലല്ലോ. ഇതൊരു make belif അല്ലേ. ഞാന്‍ അദ്ദേഹത്തെ ചലഞ്ച് ചെയ്തൊന്നും പറയുകയല്ല. എനിക്ക് ആ സമയത്ത് പദ്മരാജന് എന്ന അദ്ദേഹം പറഞ്ഞ തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ലക്ഷ കണക്കിന് ആളുകള്‍ കണ്ട സിനിമയാണ്. ഞാന്‍ തൃശൂര്കാരന് അല്ലല്ലോ അപ്പോള്‍ എനിക്ക് അറിയാവുന്ന രീതിയില്‍ അല്ലേ അത് പറയാന്‍ പറ്റൂ. പിന്നെ എനിക്ക് അന്ന് അത് കറക്ട് ചെയ്ത് തരാന്‍ ആളില്ലായിരുന്നു.
പിന്നെ പദ്മരാജന് അദ്ദേഹം തൃശൂര്‍ ഓള് ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളാണ്. അവിടെ ഏറ്റവും അധികം സൗഹൃദം ഉള്ള ആളാണ്. തൃശൂര്‍കാരായ ഒരുപാട് പേര് നില്‍ക്കുമ്പോഴാണ് നമ്മള് സംസാരിച്ചത്. പിന്നെ തൃശൂര്കാരെല്ലാ അങ്ങനത്തെ തൃശൂര്‍ ഭാഷ സംസാരിക്കാറൊന്നും ഇല്ല. പല സ്ഥലത്തും അത് മോക്ക് ചെയ്തിട്ട് നമ്മള് ആ സിനിമയില്‍ കാണിച്ചിട്ടുണ്ട്. പക്ഷെ അന്ന് എന്നെ ആരും കറക്ട് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്.