മോഹൻലാലിൻ്റെ പുതിയൊരു ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. പാട്ടും പാചകവുമായി ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പമുള്ളതാണ് വിഡിയോ. ഗട്ട് ഹെൽത്ത് പ്രധാനമായും നോക്കുന്ന വെയ്റ്റ് ലോസ് ഫിറ്റ്നസ് ട്രെയിനറാണ് ജെയ്സൺ.
ഭക്ഷണം ആസ്വദിക്കുന്ന പാചകത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തുന്ന മോഹൻലാലിൻ്റെ പാചക വിഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗാണ് പലപ്പോഴും. ജാപ്പനീസ് കുക്കിങ് സ്റ്റൈലായ തെപ്പിനാക്കി രീതിയിൽ ചെമ്മീൻ പാചകം, മസാലകൾ വളരെ കുറച്ചു ചേർത്തുള്ള ചിക്കൻ, ഫ്ലാംബേ സ്റ്റൈലിലുള്ള മീൻ രുചികൾ എന്നിവയൊക്കെ ആരാധകർ ഏറ്റെടുത്തിരുന്നു.