ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഒടിടിയിൽ പ്രദർശനത്തിനെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലറും പുറത്തുവന്നു.
2023ലെ മോഹൻലാലിൻ്റെ ആദ്യ റിലീസായ എലോൺ ജനുവരി 26ന് തിയറ്ററുകളില്‍ എത്തിയിരുന്നു. നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ആയിരുന്നു.
Alone | Official Trailer | Mohanlal, Shaji Kailas | 3rd Mar
Presenting the Official Trailer Of #Alone starring Mohanlal directed by Shaji Kailas. Streaming from March 3rd on #DisneyPlusHotstar.#Alone #AloneOnDisneyPlusHotstar #Mohanlal #ShajiKailas #DisneyPlusHotstarMalayalam pic.twitter.com/t03HnEFGVk
— DisneyPlus Hotstar Malayalam (@DisneyplusHSMal) February 24, 2023
രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന് രാമാനുജം ആണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ് ആണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണ്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.