സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.
‘സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ഒരു വലിയ കൈയ്യടി നേരുന്നു. പ്രത്യേക സ്നേഹവും അഭിനന്ദനവും മമ്മൂട്ടിക്ക്- എന്റെ ഇച്ചാക്ക, മഹേഷ് നാരായണന്, കുഞ്ചാക്കോ ബോബന്, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും,’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
മോഹന്‍ലാലിന്റെ പോസ്റ്റില്‍ നന്ദ അറിയിച്ച് മമ്മൂട്ടി കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദനത്തിന് നന്ദി എന്നാണ് മമ്മൂട്ടിയുടെ കമന്റ്.
കഴിഞ്ഞ ദിവസമാണ് 2022ലെ ചലച്ചിത്ര മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മകിച്ച നടിയായി വിന്‍സി സോണി അലോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത
നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച സംവിധായകനായി മഹേഷ് നാരായണന് തെരഞ്ഞെടുക്കപ്പെട്ടു. അറിയിപ്പ് എന്ന ചിത്രത്തിനാണ് അവാര്‍ഡ്.
അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് രണ്ട് പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിന് കുഞ്ചാക്കോ ബോബനും അപ്പന് എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്സിയറിനുമാണ് അവാര്‍ഡ്
മികച്ച സ്വഭാവ നടി സൗദി വെള്ളക്കയിലെ ആയിഷയായി വേഷമിട്ട ദേവി വര്‍മ്മയ്ക്കും, മികച്ച സ്വഭാവ നടന് ന്നാ താന്‍ കേസ് കൊട് ചിത്രത്തില്‍ മജിസ്ട്രേറ്റ് ആയി വേഷമിട്ട പി പി കുഞ്ഞികൃഷ്ണനുമാണ് അവാര്‍ഡ്.