ജയ്പൂർ: ജയ്പൂരിൽ ഒളിച്ചോടിയ കമിതാക്കൾക്ക് നേരെ അതിക്രമം നടത്തിയ നാല് പേർ അറസ്റ്റിൽ. കാമുകന്റെ മുന്നിലിട്ട് അക്രമിസംഘം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഇരുവർക്കും താമസ സൗകര്യമൊരുക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയ ശേഷമാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്
അജ്മീരിൽ നിന്ന് ജയ്പൂരിലെത്തിയ കമിതാക്കൾക്ക് താമസസൗകര്യം ലഭിച്ചിരുന്നില്ല. മുറിയെടുക്കാനായി ഇരുവരും ഗസ്റ്റ് ഹൗസിലെത്തിയെങ്കിലും ഗസ്റ്റ് ഹൗസ് ജീവനക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഇരുവരും അവിടെ നിന്ന് പോവുകയായിരുന്നു. ഈ സമയത്താണ് സഹായ വാഗ്ദാനവുമായി പ്രതികളായ മൂവർ സംഘം ഇവർക്ക് മുന്നിലെത്തിയത്. തുടർന്ന് ജോധ്പൂരിലെ ജെഎൻവി കാമ്പസിൽ ഇവരെ എത്തിച്ച ശേഷം മൈതാനത്തേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു
രാവിലെ ക്യാംപസിൽ നടക്കാനിറങ്ങിയവർ പെൺകുട്ടിയുടെ കാമുകൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരായ കോളജ് വിദ്യാർത്ഥികളാണെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന നടപടിയാണെന്ന് ആരോപിച്ച് എബിവിപി പ്രസ്താവനയിറക്കി. സംഭവത്തെ അപലപിച്ച കോൺഗ്രസ് പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി