സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും നാല് മന്ത്രിമാരടക്കം ഏഴ് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്, ജിആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പിപി സുനീര്‍ എന്നിവരെയാണ് 13 അംഗ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. ഡി രാജ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും.
സത്യന് മെകേരി കണ്ട്രോള് കമ്മീഷന് അംഗമാകും. പ്രായപരിധി അനുസരിച്ച് പന്ന്യന്‍ രവീന്ദ്രന്, എന്‍ അനിരുദ്ധന്, ടി വി ബാലന്, സിഎന്‍ ജയദേവന്, എന്‍ രാജന് എന്നിവര്‍ കൗണ്‍സിലില്‍ നിന്നും പുറത്തായി. അതേസമയം മുന്‍മന്ത്രി വി എസ് സുനില്‍ കുമാര്‍ ദേശീയ കൗണ്‍സിലില്‍ ഇല്ല. ഇതോടെ ദേശീയ കൗണ്‍സിലിലുള്ളവരുടെ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.
അതേസമയം പൊതുചർച്ചയിൽ കേരളഘടകം രൂക്ഷവിമർശനം ഉന്നയിച്ചു. ദേശീയ നേതൃത്വം അലസത കാണിക്കുന്നുവെന്ന് മന്ത്രി പി പ്രസാദ് ആരോപിച്ചു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കരുതെന്നുമായിരുന്നു വിമര്‍ശനം.