സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്സുകള്‍ അവസാനിക്കുന്നു. അടുത്ത കൊല്ലം മുതല്‍ ബിരുദ കോഴ്സുകള്‍ നാല് വര്‍ഷമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു അറിയിച്ചു.
മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്സ് തുടരാം. ഇവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
നാലാം വര്‍ഷ പഠനം കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാം. ഗവേഷണത്തിന് പ്രാധാന്യം നല്‍കികൊണ്ടായിരിക്കും നാലാം വര്‍ഷം. അതേസമയം എക്സിറ്റ് സര്‍ട്ടിഫിക്കറ്റ് മൂന്നാം വര്‍ഷത്തില്‍ മാത്രമേ നല്‍കൂ. ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
നാല് വര്‍ഷ ബിരുദ കോഴ്സിന്റെ കരിക്കുലം തയ്യാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറയിച്ചു. കോളേജുകള്‍ക്ക് ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നാല് വര്‍ഷ കോഴ്സ് നടത്താം. അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷമായിരിക്കും ബിരുദ കോഴ്സുകള്‍. ഈ വര്‍ഷം കോളേജുകളെ നാല് വര്‍ഷ കോഴ്സിനായി നിര്ബന്ധിക്കില്ല.