മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന് മാന്വല്‍ തോമസാണ് ടര്‍ബോയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ടര്‍ബോ തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന സിനിമയായിരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നാണ് മിഥുന് പറഞ്ഞിരിക്കുന്നത്. അബ്രഹാം ഒസ്ലര് എന്ന സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി.കോമിന് നല്കിയ അഭിമുഖത്തിലാണ് മിഥുന് ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടര്‍ബോ’ ആക്ഷന്‍ കോമഡി ജോണറില്‍ പെടുന്ന സിനിമയാണ്. ആദ്യമായാണ് അത്തരമൊരു ജോണറിലൊരു തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടീം ടര്‍ബോയില്‍ വര്‍ക്ക് ചെയ്യാനാകുന്നു എന്നതില്‍ സന്തോഷമുണ്ട്. ഹിറ്റ് കോമ്പോ ആയതിനാല്‍ പ്രേക്ഷകര്‍ക്കിടയിലും ആ ഹൈപ്പുണ്ടാകും എന്നെനിക്കറിയാം. അതിനാല്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന സിനിമയായി ‘ടര്‍ബോ’ മാറുമെന്നാണ് ഞങ്ങളുടെയെല്ലാവരുടെയും പ്രതീക്ഷ. – മിഥുന് മാന്വല്‍ തോമസ്
അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്. ജസ്റ്റിന് വര്?ഗീസാണ് സം?ഗീതം പകരുന്നത്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്.എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫീനിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, കോ-ഡയറക്ടര്‍: ഷാജി പാടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ ആന്‍ഡ് ആഭിജിത്ത് (മമ്മൂട്ടി).